എംഎ യൂസഫലിയുടെ നിക്ഷേപം പരാമർശിച്ച് മോദി

Posted on: November 15, 2015
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റ് ഓഫീസിൽ നടന്ന ഇന്ത്യ-യുകെ സിഇഒ ഫോറത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരോടൊപ്പം വ്യവസായ പ്രമുഖർ.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റ് ഓഫീസിൽ നടന്ന ഇന്ത്യ-യുകെ സിഇഒ ഫോറത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരോടൊപ്പം വ്യവസായ പ്രമുഖർ.

ലണ്ടൻ : പദ്മശ്രീ എം.എ. യൂസഫലിയടക്കമുള്ള ഇന്ത്യക്കാർ ബ്രിട്ടണിൽ നടത്തിയ വൻ നിക്ഷേപത്തെ ബ്രിട്ടീഷ് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകം പരാമർശിച്ചു. യൂസഫലി സ്‌കോട്ട്‌ലാൻഡ് യാർഡ് ആസ്ഥാനമന്ദിരം വാങ്ങിയതും പ്രമുഖ കാർ കമ്പനി ജാഗ്വർ ലാൻഡ് റോവർ ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കിയതും അന്തരിച്ച ലോർഡ് ഗുലാം കാദർബോയ് നൂൺ ബ്രിട്ടനിൽ ഇന്ത്യയുടെ ചിക്കൻ കറി പ്രചരിപ്പിച്ചതുമാണു മോദിയുടെ പ്രസംഗത്തിൽ ഇടംപിടിച്ചത്.

Yusaf-Ali-in-UK-India-CEO-F

ഇവ ബ്രിട്ടീഷാണോ ഇന്ത്യനാണോ എന്നു വേർതിരിക്കാനാകാത്ത വിധമായിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌കോട്ട്‌ലാൻഡ് യാർഡ് പോലീസിന്റെ ആസ്ഥാനമന്ദിരം 110 മില്യൺ പൗണ്ട് (ഏകദേശം 1094 കോടി രൂപ) നൽകിയാണു യൂസഫലിയുടെ ലുലു ഗ്രൂപ്പ് വാങ്ങിയത്.

ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ 2000 കോടി രൂപ നിക്ഷേപിച്ചതിനു പിന്നാലെയാണിത്. ഇതുകൂടാതെ വൈ ഇന്റർനാഷണൽ എന്ന കയറ്റുമതി കമ്പനിയും ബർമിംഗ് ഹാമിൽ യൂസഫലിയുടേതായിട്ടുണ്ട്. അദ്ദേഹത്തിന്റെ മരുമകൻ ഡോ. വി. പി. ഷംഷീർ റോയൽ മസോണിക് ആശുപത്രിയും അടുത്തയിടെ വാങ്ങിയിരുന്നു. 150 ബെഡുള്ള ആശുപത്രി കാൻസർ ചികിത്സാകേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ യൂസഫലിയും സദസിലുണ്ടായിരുന്നു.