ജെറ്റ് എയർവേസ് 75 ബോയിംഗ് വിമാനങ്ങൾക്ക് ഓർഡർ നൽകി

Posted on: November 9, 2015

Jet-Airways-Boeing-aircraft

മുംബൈ : ജെറ്റ് എയർവേസ് 75 ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾക്ക് ഓർഡർ നൽകി. ആവശ്യമെങ്കിൽ 50 വിമാനങ്ങൾ കൂടി വാങ്ങാനുമാകും. 2018 മുതൽ ഡെലിവറി ലഭിക്കുന്ന മുറയ്ക്ക് ഫ്‌ലീറ്റ് നവീകരിക്കാനാണ് ജെറ്റ് എയർവേസ് ലക്ഷ്യമിടുന്നത്.

ഇന്ത്യൻ വ്യോമയാന മേഖലയെക്കുറിച്ചുള്ള ആത്മവിശ്വാസമാണ് ഓർഡറിൽ പ്രതിഫലിക്കുന്നതെന്ന് ജെറ്റ് എയർവേസ് ചെയർമാൻ നരേഷ് ഗോയൽ പറഞ്ഞു. ഉയർന്ന ഇന്ധനക്ഷമതയുള്ള ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾ പ്രവർത്തനക്ഷമത വർധിപ്പിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ക്രാമർ ബാൾ പറഞ്ഞു.