എസ്.കെ.എസ്. മൈക്രോ ഫിനാൻസിന് നൂറു കോടിയുടെ മുദ്ര ബാങ്ക് വായ്പ

Posted on: October 29, 2015

MUDRA-BANK-photo-Big

കൊച്ചി : മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് ആൻഡ് റീ ഫിനാൻസ് ഏജൻസി(മുദ്ര) എസ്.കെ.എസ്. മൈക്രോ ഫിനാൻസ് ലിമിറ്റഡിന് പത്തു ശതമാനം നിരക്കിൽ 100 കോടി വായ്പ രൂപ അനുവദിച്ചു. എസ്.കെ.എസിന് റീഫിനാൻസിംഗിനായി മുദ്ര ആദ്യമായി അനുവദിക്കുന്ന തുകയാണിത്. എസ്.കെ.എസിന്റെ പലിശ ചെലവുകൾ കുറക്കാൻ ഈ തുക സഹായകമാകും.

ചെറുകിട സംരംഭങ്ങൾക്കായുള്ള ധനസഹായത്തിന്റെ കാര്യത്തിൽ പ്രതിഫലനമുണ്ടാക്കാനാണ് നിലവിലുള്ള സാമ്പത്തിക സംവിധാനങ്ങളിലൂടെ താങ്ങാനാവുന്ന ചെലവിൽ വായ്പ ലഭ്യമാക്കുന്നതു വഴി മുദ്ര ശ്രമിക്കുന്നതെന്ന് മുദ്ര ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ജിജി മാമ്മൻ പറഞ്ഞു.

മൈക്രോ ഫിനാൻസ് രംഗത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ ധനസഹായം ലഭ്യമാക്കുന്നത് തങ്ങളാണെന്നും ഇപ്പോഴത്തെ നേട്ടങ്ങൾ ഉപഭോക്താക്കളിലേക്കു കൈമാറുമെന്നും എസ്.കെ.എസ്. മൈക്രോ ഫിനാൻസ് പ്രസിഡന്റ് എസ്. ദില്ലിരാജ് ചൂണ്ടിക്കാട്ടി.