ദീപാവലി ആഘോഷിക്കാൻ തനിഷ്‌ക്കിന്റെ ദിവ്യം

Posted on: October 15, 2015

Tanishq-Diwali-Divyam-colle

കൊച്ചി : ദീപാവലി ആഘോഷങ്ങൾക്കു വേണ്ടി തനിഷ്‌ക സ്വർണാഭരണങ്ങളുടെ പുതിയ നിര – ദിവ്യം അവതരിപ്പിച്ചു. ശ്രേഷ്ഠമായ ഇന്ത്യൻ ക്ഷേത്ര നിർമ്മിതികളിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് രൂപകൽപന ചെയ്തിരിക്കുന്ന ദിവ്യം ശ്രേണിയിലുള്ള ആഭരണങ്ങൾക്ക് പാരമ്പര്യത്തോടൊപ്പം പുതുമയും ഒത്തുചേരുന്ന ഡിസൈനുകളാണ്. വലിയ മാലകൾ, നെക്‌ലെസ്, മുത്തുമാലകൾ, വളകൾ, മോതിരങ്ങൾ, ജിമിക്കികൾ തുടങ്ങി ഒട്ടനവധി ആഭരണങ്ങളുടെ 150 ൽ അധികം വൈവിധ്യങ്ങളായ ഡിസൈനുകളാണ് ദിവ്യം ശ്രേണിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പത്ത് ഗ്രാമിന് മുകളിലുള്ള ഓരോ സ്വർണാഭരണം വാങ്ങുമ്പോഴും, അല്ലെങ്കിൽ 8,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഡയമണ്ട് ആഭരണം വാങ്ങുമ്പോഴും ഓരോ സ്വർണനാണയം സൗജന്യമായി നേടാനുള്ള അവസരവും തനിഷ്‌ക് ഒരുക്കിയിട്ടുണ്ട്.