വിമാനയാത്രക്കാരുടെ എണ്ണത്തിൽ 18.6 ശതമാനം വളർച്ച

Posted on: September 23, 2015

Indigo-Ticket-Counter-big

ന്യൂഡൽഹി : ഓഗസ്റ്റിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 18.6 ശതമാനം വളർച്ച. ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 2014 ഓഗസ്റ്റിലെ 56.97 ലക്ഷത്തിൽ 2015 ഓഗസ്റ്റിൽ 67.60 ലക്ഷമായി വർധിച്ചു. 23.85 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത ഇൻഡിഗോ ആണ് ഒന്നാം സ്ഥാനത്ത്. പാസഞ്ചർ ലോഡ് ഫാക്ടറിൽ (92.1 %) സ്‌പൈസ്‌ജെറ്റ് ആണ് ഒന്നാമത്.

ജെറ്റ് എയർവേസ് (13.39 ലക്ഷം), എയർ ഇന്ത്യ (11.25 ലക്ഷം), സ്‌പൈസ്‌ജെറ്റ് (8.30 ലക്ഷം), ഗോ എയർ (5.49 ലക്ഷം), എയർഏഷ്യ (1.34 ലക്ഷം), വിസ്താര (99,000) എന്നീ വിമാനക്കമ്പനികളാണ് യഥാക്രമം രണ്ട് മുതൽ ഏഴ് വരെ സ്ഥാനങ്ങളിലുള്ളത്. ഇക്കാലയളവിൽ ഫ്‌ളൈറ്റ് വൈകിയതിന് 37,800 യാത്രക്കാർക്ക് 43.7 ലക്ഷം രൂപയും ബോർഡിംഗ് നിഷേധിച്ചതിന് 849 പേർക്ക് 28.47 ലക്ഷം രൂപയും വിമാക്കമ്പനികൾ നഷ്ടപരിഹാരം നൽകി. ഫ്‌ളൈറ്റ് വൈകുകയോ കാൻസൽ ചെയ്യുകയോ ചെയ്താൽ 2,000 മുതൽ 4,000 രൂപ വരെയാണ് നഷ്ടപരിഹാരം.