ആസൂത്രണ ബോർഡ് പ്രഭാഷണ പരമ്പര : പ്രഭു ചാവ്‌ല പങ്കെടുക്കും

Posted on: September 18, 2015

Prabhu-Chawla-Big

തിരുവനന്തപുരം : ആസൂത്രണ ബോർഡ് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിലെ പന്ത്രണ്ടാമത് പ്രഭാഷണത്തിൽ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തിന്റെ എഡിറ്റോറിയൽ ഡയറക്ടർ പ്രഭു ചാവ്‌ല പ്രഭാഷണം നടത്തും. സെപ്റ്റംബർ 29 ന് വൈകുന്നേരം നാലിന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് പ്രഭാഷണം. സാമ്പത്തിക ശാസ്ത്രവും രാഷ്ട്രതന്ത്രവും തമ്മിലുള്ള വൈരുദ്ധ്യം എന്നതാണ് വിഷയം.

സംസ്ഥാന ആസൂത്രണ ബോർഡും തിരുവനന്തപുരം പ്രസ് ക്ലബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖർ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആർ അജിത്കുമാർ ചർച്ചകൾക്ക് നേതൃത്വം നൽകും.