പോർട്ട്‌ബ്ലെയർ എയർപോർട്ടിൽ നൈറ്റ് ലാൻഡിംഗ് തുടങ്ങി

Posted on: September 12, 2015

SpiceJet-Landing-Big

കോൽക്കത്ത : പോർട്ട്‌ബ്ലെയറിലെ വീർ സവർക്കർ വിമാനത്താവളത്തിൽ നൈറ്റ് ലാൻഡിംഗ് തുടങ്ങി. സ്‌പൈസ്‌ജെറ്റിന്റെ കോൽക്കത്ത – പോർട്ട്‌ബ്ലെയർ – കോൽക്കത്ത ഫ്‌ളൈറ്റ് ഇന്നലെ ആദ്യമായി നൈറ്റ് ലാൻഡിംഗ് നടത്തി. വൈകുന്നേരം 6 ന് എത്തിയ സ്‌പൈസ്‌ജെറ്റ് ഫ്‌ളൈറ്റ് 6.30 ന് കോൽക്കത്തയിലേക്ക് മടങ്ങി.

രാത്രിയുള്ള വിമാനസർവീസുകൾ ആൻഡമാൻ നിക്കോബർ ദ്വീപുകളുടെ വികസനത്തിനും വളർച്ചയ്ക്കും വഴിയൊരുക്കുമെന്ന് ലഫ് ഗവർണർ ലഫ്. ജനറൽ എ. കെ. സിംഗ് അഭിപ്രായപ്പെട്ടു. നൈറ്റ് ലാൻഡിംഗിന്റെ സുരക്ഷാ വെല്ലുവിളികൾ വിലയിരുത്തിയ ശേഷം കൂടുതൽ ഡൊമസ്റ്റിക്ക്, ഇന്റർനാഷണൽ ഫ്‌ളൈറ്റുകൾ ആരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ രവി ചന്ദ്രൻ പറഞ്ഞു.