ദോഹ ബാങ്കും റിലയൻസ് ഗ്രൂപ്പും തമ്മിൽ ബിസിനസ് ധാരണ

Posted on: September 6, 2015

Doha-Bank-partners-with-Rel

ദോഹ : ദോഹ ബാങ്കും അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പും തമ്മിൽ ബിസിനസ് ധാരണ. ധാരണപ്രകാരം റിലയൻസ് കാപ്പിറ്റലിന്റെ ഉത്പന്നങ്ങൾ ദോഹ ബാങ്ക് വിതരണം ചെയ്യും. അസറ്റ് മാനേജ്‌മെന്റ്, ജനറൽ ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ റിലയൻസും ദോഹബാങ്കും യോജിച്ച് പ്രവർത്തിക്കും.

ഷെറാട്ടൺ ദോഹ ഹോട്ടലിൽ നടന്ന ചടങ്ങിൽ അനിൽ അംബാനിയും ദോഹ ബാങ്ക് ചെയർമാനും സിഇഒയുമായ ഡോ. ആർ. സീതാരാമനും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ സഞ്ജീവ് അറോറ, ഖത്തർ എയർവേസ് ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബേക്കർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.