ബി ആർ ഷെട്ടി യുഎഇ എക്‌സ്‌ചേഞ്ച് ചെയർമാൻ

Posted on: August 24, 2015

UAE-Exchange-B-R-Shetty-big

കൊച്ചി : യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ഡയറക്ടർ ബോർഡ് ചെയർമാനായി ഡോ. ബി ആർ ഷെട്ടിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. കെബിബിഒ ഗ്രൂപ്പ് വൈസ് ചെയർമാനും സിഇഒമായി പ്രവർത്തിക്കുന്ന നബീൽ അബ്ദുൾ റഹ്മാനാണ് പുതിയ വൈസ് ചെയർമാൻ. ഇപ്പോഴത്തെ ഡെപ്യൂട്ടി സിഇഒ പ്രമോദ് മങ്ങാട്ട് ആണ് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ. വൈ സുധീർകുമാർ ഷെട്ടിയെ പ്രസിഡന്റായി നേരത്തെ നിയമിച്ചിരുന്നു.

കമ്പനിയുടെ ആഗോള തന്ത്രം, നടത്തിപ്പ്, ബിസിനസ് വികസനം എന്നിവയുടെ ചുമതല ഇനി മുതൽ സിഇഒ പ്രമോദ് മങ്ങാട്ടിനായിരിക്കും. ആഗോളതലത്തിൽ സെയിൽസ്, മാർക്കറ്റിംഗ്, വികസനപദ്ധതി തുടങ്ങിയവയുടെ ആഗോള ചുമതലയും പ്രമോദിനായിരിക്കും. വിദേശനാണ്യ വിനിമയം, പേമെന്റ്‌സ്, റെമിറ്റൻസ് തുടങ്ങിയവയിൽ മികച്ച വൈദഗ്ധ്യം കൈവരിച്ചിട്ടുളള പ്രമോദ് കമ്പനിയുടെ വികസനത്തിൽ മുഖ്യ സ്ഥാനം വഹിച്ചതിനൊപ്പം പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുന്നതിനും പുതിയ ആശയങ്ങൾ സമ്പൂർണബിസിനസ് ആയി രൂപാന്തരപ്പെടുത്തുന്നതിലും ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്.