സിയാൽ സൗരോർജ പ്ലാൻ ഉദ്ഘാടനം 18 ന്

Posted on: August 16, 2015

Cial-Solar-plant-Big

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ച സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം 18 ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കും. 12 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് 62 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കിയത്. ഇതോടെ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമായി നെടുമ്പാശേരി മാറും.

ജർമ്മൻ കമ്പനിയായ ബോഷ് ആണ് നെടുമ്പാശേരിയിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചത്. പ്രതിദിനം 52,000 യൂണിറ്റ് വൈദ്യുതിയാണ് പ്ലാന്റിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. സിയാലിന്റെ ഉപയോഗത്തിന് 49,000 യൂണിറ്റ് മതി. മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബിക്ക് കൈമാറാനാണ് സിയാലിന്റെ തീരുമാനം.