സോമാനി സെറാമിക്‌സ് 80 ഷോറൂമുകൾ തുറക്കും

Posted on: August 12, 2015

Somany-Ceramics-Showroom-Bi

ഹൈദരാബാദ് : സോമാനി സെറാമിക്‌സ് 80 ഷോറൂമുകൾ തുറക്കും. ഈ വർഷം അവസാനത്തോടെ എക്‌സ്‌ക്ലൂസീവ് ഷോറൂമുകളുടെ എണ്ണം 250 ആയി ഉയർത്തുകയാണ് ലക്ഷ്യം. ടൈൽസ്, സാനിട്ടറിവെയർ, ബാത്ത്‌റൂം ഫിറ്റിംഗ്‌സ് എന്നിവയ്ക്കായി മൂന്ന് തരം ഷോറൂമുകളാണ് സോമാനി തുറന്നിട്ടുള്ളത്. സ്റ്റുഡിയോ, എക്‌സ്‌ക്ലൂസീവ്, ഗ്രാൻഡെ വിഭാഗങ്ങളിലായി രണ്ട് ലക്ഷം ചതുരശ്രമീറ്ററിലേറെ ഡിസ്‌പ്ലേ ഏരിയ സോമാനിക്കുണ്ട്.

ഹരിയാനയിലെ ഹിസാറിലും ഗുജറാത്തിൽ രണ്ടും ഉത്പാദന കേന്ദ്രങ്ങളാണുള്ളത്. 1600 കോടി രൂപ വിറ്റുവരവുള്ള കമ്പനി ദക്ഷിണേന്ത്യയിൽ ഉത്പാദനകേന്ദ്രം തുറക്കാനുള്ള ഒരുക്കത്തിലാണ്.