തോമസ് കുക്ക് കുവോണി ഇന്ത്യ ബിസിനസ് ഏറ്റെടുത്തു

Posted on: August 7, 2015

Thomas-Cook-Big

മുംബൈ : തോമസ് കുക്ക് ഇന്ത്യ സ്വിസ് ടൂറിസം കമ്പനിയായ കുവോണിയുടെ ഇന്ത്യ-ഹോങ്കോംഗ് ബിസിനസ് ഏറ്റെടുത്തു. 535 കോടി രൂപയ്ക്കാണ് കുവോണി എസ്ഒടിസി ഏറ്റെടുത്തത്.

തോമസ് കുക്കിന്റെ സ്വതന്ത്ര സബ്‌സിഡയറിയായി കുവോണി എസ്ഒടിസി പ്രവർത്തിക്കും. ബില്യണയർ നിക്ഷേപകൻ പ്രേം വാട്‌സയുടെ ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ പിന്തുണയോടെയാണ് ഏറ്റെടുക്കൽ. ജൂണിൽ യൂറോപ്പിലെ ടൂർ ബിസിനസ് കുവോണി ജർമ്മനിയിലെ റിവി ഗ്രൂപ്പിന്റെ ഡെർ ടൂറിസ്റ്റിക്കിന് വിറ്റിരുന്നു.