ടേബിൾസ് ഫുഡ് കോൾഡ് സ്‌റ്റോൺ ക്രീമറി സ്റ്റോറുകൾ തുറക്കുന്നു

Posted on: July 30, 2015
ഇന്ത്യയിലും ശ്രീലങ്കയിലും കോൾഡ് സ്‌റ്റോൺ ക്രീമറിയുടെ ഐസ്‌ക്രീം സ്റ്റോർ ശൃംഖല തുടങ്ങുന്നതിനായുള്ള മാസ്റ്റർ ഫ്രാഞ്ചൈസ് കരാർ കൊച്ചിയിൽ ഒപ്പുവെച്ചതിന് ശേഷം ടേബിൾസ് ഫുഡ് കമ്പനി സിഇഒ ഷഫീനാ യൂസഫലിയും കഹാല ബ്രാൻഡ്‌സ് ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് എഡ്ഡി ജിമെനസും

ഇന്ത്യയിലും ശ്രീലങ്കയിലും കോൾഡ് സ്‌റ്റോൺ ക്രീമറിയുടെ ഐസ്‌ക്രീം സ്റ്റോർ ശൃംഖല തുടങ്ങുന്നതിനായുള്ള മാസ്റ്റർ ഫ്രാഞ്ചൈസ് കരാർ കൊച്ചിയിൽ ഒപ്പുവെച്ചതിന് ശേഷം ടേബിൾസ് ഫുഡ് കമ്പനി സിഇഒ ഷഫീനാ യൂസഫലിയും കഹാല ബ്രാൻഡ്‌സ് ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് എഡ്ഡി ജിമെനസും

കൊച്ചി : ടേബിൾസ് ഫുഡ് കമ്പനി ഇന്ത്യയിലും ശ്രീലങ്കയിലും കോൾഡ് സ്‌റ്റോൺ ക്രീമറിയുടെ സൂപ്പർ പ്രീമിയം ഐസ്‌ക്രീം സ്റ്റോർ ശൃംഖല തുടങ്ങുന്നതിന് കഹാല ഫ്രാഞ്ചൈസിംഗുമായി മാസ്റ്റർ ഫ്രാഞ്ചൈസ് കരാറിലൊപ്പുവെച്ചു. 2019 ഓടെ ഇന്ത്യയിൽ 40 ഉം ശ്രീലങ്കയിൽ അഞ്ചും സ്റ്റോറുകൾ തുടങ്ങാനാണ് കരാർ. ഇതിൽ ആദ്യത്തേത് കൊച്ചി ലുലു മാളിൽ നവംബറിൽ പ്രവർത്തനമാരംഭിക്കും.

ഇന്ത്യയിലും ശ്രീലങ്കയിലും കോൾഡ് സ്‌റ്റോൺ ക്രീമറിയെ പരിചയപ്പെടുത്താൻ കഴിയുന്നത് ഏറെ അഭിമാനകരവും ആവേശകരവുമാണെന്ന് ടേബിൾസ് ഫുഡ് കമ്പനി സിഇഒ ഷഫീനാ യൂസഫലി പറഞ്ഞു. മുന്തിയ അമേരിക്കൻ ഐസ്‌ക്രീമായ കോൾഡ് സ്‌റ്റോൺ ക്രീമറിയുടെ സവിശേഷ ഉത്പന്നങ്ങളിലൂടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മികച്ച ഭക്ഷ്യസംസ്‌കാരം അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പങ്കാളിത്തമെന്ന് ഷഫീന യൂസഫലി പറഞ്ഞു.

ടേബിൾസ് ഫുഡ് കമ്പനി കോൾഡ് സ്‌റ്റോൺ ക്രീമറി ബ്രാൻഡിന് എന്തുകൊണ്ടും മികച്ച പങ്കാളിയാണെന്ന് കഹാല ബ്രാൻഡ്‌സ് ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് (ഓപറേഷൻസ് ആൻഡ് ഡെവലപ്പ്‌മെന്റ് ) എഡ്ഡി ജിമെനസ് പറഞ്ഞു.

ജപ്പാനിലെ ടോക്കിയോയിൽ 2005 നവംബറിൽ ആദ്യ സ്‌റ്റോർ തുറക്കുന്നതോടെയാണ് കോൾഡ് സ്‌റ്റോൺ ക്രീമറിയുടെ ആഗോള വളർച്ച തുടങ്ങുന്നത്. ഫിലിപ്പീൻസ്, സൈപ്രസ്, യുഎഇ, കുവൈറ്റ്, ഖത്തർ, തുടങ്ങി 26 രാജ്യങ്ങളിലായി നിലവിൽ മുന്നൂറോളം കേന്ദ്രങ്ങളിൽ കോൾഡ് സ്‌റ്റോൺ ക്രീമറി സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് എഡ്ഡി ജിമെനസ് ചൂണ്ടിക്കാട്ടി.

ടേബിൾസ് ഫുഡ് കമ്പനിക്ക് സമഗ്രമായ വിപുലീകരണ പദ്ധതികളുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി കോൾഡ് സ്‌റ്റോൺ ക്രീമറി ബിസിനസിൽ 75-85 കോടി രൂപ മുതൽമുടക്കും. കൊച്ചിയിലെ ആദ്യ സ്‌റ്റോറിന് ശേഷം ബംഗലൂരുവിലും പിന്നീട് ഇന്ത്യയിലെയും ശ്രീലങ്കയിലെയും മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഷഫീനാ യൂസഫലി പറഞ്ഞു.