ബിഎൻപി പാരിബാസ് ഷെയർഖാൻ ഏറ്റെടുത്തു

Posted on: July 30, 2015

Sharekhan-Bigമുംബൈ : ഫ്രഞ്ച് ബാങ്കിംഗ് ഗ്രൂപ്പായ ബിഎൻപി പാരിബാസ് ബ്രോക്കിംഗ് സ്ഥാപനമായ ഷെയർഖാൻ ഏറ്റെടുത്തു. 2240 കോടി രൂപയുടേതാണ് ഇടപാട്. ഷെയർഖാൻ ഇനി ബിഎൻപി പാരിബാസ് പേഴ്‌സണൽ ഇൻവെസ്റ്റേഴ്‌സ് ഡിവിഷന്റെ ഭാഗമാകും.

2000 ൽ ആരംഭിച്ച ഷെയർഖാൻ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ റീട്ടെയൽ ബ്രോക്കിംഗ് സ്ഥാപനമാണ്. മുംബൈ ആസ്ഥാനമായുള്ള ഷെയർഖാന് 12 ലക്ഷം ഇടപാടുകാരാണുള്ളത്.