സ്‌പൈസ്‌ജെറ്റ് 100 വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു

Posted on: July 29, 2015

SPICEJET-BOEING-big

ചെന്നൈ : സ്‌പൈസ്‌ജെറ്റ് 100 പുതിയ വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു. എയർബസ് എ 320, ബോയിംഗ് 737 മാക്‌സ് എന്നീ എയർക്രാഫ്റ്റുകൾ വാങ്ങാൻ ഇരു കമ്പനികളുമായി ചർച്ചനടത്തി വരികയാണെന്ന് സ്‌പൈസ്‌ജെറ്റ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ കിരൺ കോടേശ്വർ പറഞ്ഞു.

മൊത്തം 11 ബില്യൺ ഡോളറാണ് (70400 കോടി രൂപ) ഇടപാടിന്റെ മൂല്യം. എന്നാൽ അന്തിമ കരാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.