സ്‌പൈസ്‌ജെറ്റ് ടിക്കറ്റിന് തവണകളായി പണമടയ്ക്കാം

Posted on: July 24, 2015

SpiceJet-Book--now-pay-late

ചെന്നൈ : എയർടിക്കറ്റ് വാങ്ങാൻ ഇനി തവണകളായി പണമടയ്ക്കാം. സ്‌പൈസ്‌ജെറ്റാണ് യാത്രക്കാർക്ക് ഇഎംഐ സൗകര്യം വാഗ്ദാനം ചെയ്തിട്ടുള്ളത്. അക്‌സിസ് ബാങ്ക്, എച്ച്എസ്ബിസി, കൊട്ടക് മഹീന്ദ്ര, സ്റ്റാൻഡേർഡ് ചാർട്ടേഡ് തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ്കാർഡ് ഉള്ളവർക്കു മാത്രമെ ഈ സൗകര്യം പ്രയോജനപ്പെടുത്താനാകു. ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ടിക്കറ്റ് നിരക്ക് 12 തവണകളായി അടച്ചുതീർത്താൽ മതി.

ക്രെഡിറ്റ് കാർഡിന്റെ പലിശ 36 ശതമാനമായിരിക്കെ ഈ സ്‌കീമിൽ പലിശ നിരക്ക് 12-14 ശതമാനമായിരിക്കും. അതായത് 5000 രൂപയുടെ ടിക്കറ്റ് എടുക്കുന്നവർക്ക് പലിശ ഇനത്തിൽ 1000 ലേറെ രൂപ ലാഭിക്കാനാകും. സ്‌പൈസ്‌ജെറ്റ് വെബ്‌സൈറ്റ് മുഖേന മാത്രമെ ഇഎംഐ സ്‌കീമിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകുകയുള്ളു.