നിതാഖാത്ത് : മടങ്ങിയവർക്കു 3 % നിരക്കിൽ വായ്പ

Posted on: November 26, 2013

NITAQAT--b

സൗദി അറേബ്യയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തിയ പിന്നോക്ക വിഭാഗക്കാർക്കു പിന്നോക്കവിഭാഗ വികസന കോർപറേഷൻ മൂന്നു ശതമാനം നിരക്കിൽ പത്തു ലക്ഷം വരെ വായ്പ നൽകുമെന്നു മന്ത്രി എ.പി. അനിൽകുമാർ. പിന്നോക്കവിഭാഗ വികസന കോർപറേഷൻ ഓഫീസുകൾ എല്ലാ ജില്ലയിലും തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

പിന്നോക്ക വിഭാഗ കോർപറേഷന്റെ വണ്ടൂർ ഉപജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. ബഷീർ എംഎൽഎ അധ്യക്ഷനായിരുന്നു. കോർപറേഷന്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനു സംസ്ഥാനത്ത് അനുവദിച്ച ആറ് ഉപജില്ലാ ഓഫീസുകളിൽ ആദ്യത്തേതാണു വണ്ടൂരിൽ ഉദ്ഘാടനം ചെയ്തത്.

TAGS: Nitaqat |