ബിഗ് ബസാർ മോബിക്‌വിക് വാലറ്റുമായി ധാരണയിൽ

Posted on: June 27, 2015

Big-Bazaar-Counter-Big

ന്യൂഡൽഹി : ബിഗ് ബസാർ മൊബൈൽ പേമെന്റ് സർവീസ് പ്രൊവൈഡറായ മോബിക്‌വിക് വാലറ്റുമായി ധാരണയിൽ. പുതിയ ധാരണപ്രകാരം ഉപഭോക്താക്കൾക്ക് ഇനി ബിഗ് ബസാർ സ്‌റ്റോറുകളിൽ പർച്ചേസിംഗിനു ശേഷം മൊബൈൽ ഫോൺ വഴി പേമെന്റ് നടത്താനാകും.

തുടക്കത്തിൽ ഡൽഹി, മുംബൈ മെട്രോകളിലെ സ്‌റ്റോറുകളിൽ മാത്രമാകും ഈ സേവനം ലഭ്യമാകുക. ആറു മാസത്തിനുള്ളിൽ രാജ്യത്തെമ്പാടുമുള്ള ബിഗ് ബസാർ സ്റ്റോറുകളിലേക്ക് ഈ സേവനം വ്യാപിപ്പിക്കും. പർച്ചേസിംഗിനായി ഉപഭോക്താക്കൾക്ക് മോബിക്‌വിക് വാലറ്റിൽ 50,000 രൂപ വരെ നിക്ഷേപിക്കാനാകും.