ലുലു – ബാങ്ക് മസ്‌ക്കറ്റ് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി

Posted on: June 24, 2015

LuLu-bank-muscat-credit-car

മസ്‌ക്കറ്റ് : ലുലു ഹൈപ്പർമാർക്കറ്റ് ബാങ്ക് മസ്‌ക്കറ്റുമായി ചേർന്ന് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. 100 ഒമാൻ റിയാലിന്റെ ഇടപാടുകൾ നടത്തുമ്പോൾ 4 പോയിന്റുകൾ ലഭിക്കും. ഇത് 500 ബൈസയ്ക്കു തുല്യമാണ്. ഒമാനിലെ ലുലു ഔട്ട്‌ലെറ്റുകളിലൂടെ പോയിന്റുകൾ റെഡീം ചെയ്യാനാകും. കാർഡുടമകൾക്ക് ലുലു ഔട്ട്‌ലെറ്റുകളിൽ ഡിസ്‌ക്കൗണ്ടുകളും സ്‌പെഷൽ ഓഫറുകളും ലഭിക്കും.

പ്രതിമാസം 250 ഒമാൻ റിയാൽ ശമ്പളമുള്ളവർക്ക് കാർഡ് ലഭിക്കും. 10 റിയാലാണ് വാർഷിക ഫീസ്. മാസ്റ്റർകാർഡ് ഇന്റർനാഷണലുമായി ചേർന്നാണ് കാർഡ് പുറത്തിറക്കിയത്.