എയർഇന്ത്യയുടെ ജിദ്ദ- കൊച്ചി വിമാനം ഡൽഹിയിൽ ഇറക്കി

Posted on: June 17, 2015

Air-India-Airbus-A320-200--

ന്യൂഡൽഹി : ഇന്നു രാവിലെ കൊച്ചിയിൽ ഇറങ്ങേണ്ട എയർഇന്ത്യയുടെ ജിദ്ദ – കൊച്ചി വിമാനം വഴിതിരിച്ചുവിട്ട് ഡൽഹിയിൽ ഇറക്കി. രാവിലെ ഏഴു മണിക്ക് കൊച്ചിയിൽ ലാൻഡ്‌ചെയ്യേണ്ട വിമാനം മോശം കാലാവസ്ഥയെന്ന കാരണം പറഞ്ഞ് ഡൽഹിയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. 11 മണിയോടെ ഡൽഹിയിലെത്തിയ വിമാനം ഇതേവരെ മടങ്ങിയിട്ടില്ല. 400 ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇവരിലേറെയും സ്ത്രീകളാണ്.

ഏഴു മണിക്കൂറായി വിമാനത്തിന്റെ എസി പ്രവർത്തിപ്പിക്കാതെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. യാത്രക്കാരെ സ്വീകരിക്കാൻ എത്തിയവർ രാവിലെ മുതൽ നെടുമ്പാശേരി വിമാനത്താവളത്തിൽ കാത്തുനിൽക്കുകയാണ്. ഈ വിമാനം വഴിതിരിച്ചുവിടുന്നതിന് മുമ്പം ശേഷം മറ്റു വിമാനങ്ങൾ സുഗമമായി കൊച്ചിയിൽ ലാൻഡ്‌ചെയ്യുന്നുണ്ട്.