ഹിരോഷി തക്കഷിന നിക്കോൺ ചൈന എംഡി

Posted on: June 9, 2015

Nikon-Hiroshi-TAKASHINA-big

ഗുർഗാവ് : നിക്കോൺ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഹിരോഷി തക്കഷിന നിക്കോൺ ഇമേജിംഗ് (ചൈന) സെയിൽ കമ്പനി എംഡിയായി നിയമിതനായി. അദ്ദേഹം ജൂലൈ ഒന്നിന് ഷാംഗായ് ഓഫീസിൽ ചുമതലയേൽക്കും. 2008 നവംബറിലാണ് ഹിരോഷി തക്കഷിന നിക്കോൺ ഇന്ത്യയുടെ ചുമതല ഏറ്റെടുത്തത്. നിക്കോണിന്റെ വിപണി മെച്ചപ്പെടുത്താൻ തക്കഷിന കഴിഞ്ഞ ആറു വർഷത്തിനിടെ ഇന്ത്യയിലെ 114 നഗരങ്ങൾ സന്ദർശിക്കുകയും ഡീലർമാരും ഉപഭോക്താക്കളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്തു.

നിക്കോൺ പങ്കാളികൾക്ക് നന്ദി പ്രകാശിപ്പിച്ച ഹിരോഷി തക്കഷിന, തന്റെ പിൻഗാമിക്കും എല്ലാ പിന്തുണയും നൽകണമെന്ന് അഭ്യർത്ഥിച്ചു. തക്കഷിനയുടെ പിൻഗാമിയായി നിക്കോൺ സിംഗപ്പൂർ ജനറൽമാനേജർ കസു നിനോമിയ നിക്കോൺ ഇന്ത്യ മാനേജിംഗ് ഡയറക്ടറായി ജൂൺ 15 ന് ചുമതലയേൽക്കും.