ബെർജർ പെയിന്റ്‌സ് റഷ്യയിലേക്ക്

Posted on: June 7, 2015

Berger-Paints-Logo-big

ന്യൂഡൽഹി : ബെർജർ പെയിന്റ്‌സ് റഷ്യയിലെ നെവിൻനോംസ്‌കിൽ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. ബെർജർ പ്രമോട്ടർ കുൽദീപ് ധിംഗ്രയും സ്റ്റാവ്‌റോപോൾ റീജണൽ ഗവർണർ വ്‌ലാദിമിർ വ്‌ലാദിമിറോവും തമ്മിൽ ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.

പെയിന്റും വാർണീഷും നിർമ്മിക്കുന്ന പ്ലാന്റിന് 6 ഹെക്ടർ ഭൂമി ആവശ്യമുണ്ട്. പ്ലാന്റ് പൂർത്തിയാകുമ്പോൾ 50 പേർക്ക് തൊഴിൽ ലഭിക്കും. പ്ലാന്റിനായി ബെർജർ 5 മില്യൺ ഡോളർ (32 കോടി രൂപ) മുതൽമുടക്കും.