ആർ. ശേഷസായി ഇൻഫോസിസ് ചെയർമാൻ

Posted on: June 5, 2015

Infosys-R-Seshasayee-big

ബംഗലുരു : ആർ ശേഷസായിയെ ഇൻഫോസിസ് നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായി നിയമിച്ചു. കെ. വി. കാമത്ത് ബ്രിക്‌സ് ബാങ്ക് പ്രസിഡന്റായ സാഹചര്യത്തിലാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്.

ശേഷസായി 2011 മുതൽ ഇൻഫോസിസ് ഡയറക്ടറാണ്. കൂടാതെ അശോക് ലേലാൻഡ് വൈസ് ചെയർമാനായും ഇൻഡസ് ഇൻഡ് ബാങ്ക് ചെയർമാനായും പ്രവർത്തിച്ചുവരുന്നു.

ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന ശേഷസായി ഹിന്ദുസ്ഥാൻ ലീവറിലൂടെ (1971-1976) യാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. 1976 ൽ അശോക് ലേലാൻഡിൽ ചേർന്ന അദ്ദേഹം 1998 ൽ മാനേജിംഗ് ഡയറക്ടറായി.