എയർഇന്ത്യ ഡൽഹി-കൊച്ചി പുതിയ സർവീസ് 21 മുതൽ

Posted on: November 18, 2013

Air Indiaഡൽഹി-കൊച്ചി റൂട്ടിൽ 21 മുതൽ എയർഇന്ത്യ പുതിയ വിമാനസർവീസ് ആരംഭിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് ന്യൂഡൽഹിയിൽ നിന്നും പുറപ്പെടുന്ന വിമാനം നാലു മണിക്ക് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്നും 4.35 ന് തിരികെ പുറപ്പെടുന്ന വിമാനം 7.35 ന് ഡൽഹിയിലെത്തും. ഇപ്പോൾ രാവിലെയും വൈകുന്നേരവുമുള്ള രണ്ടു സർവീസുകൾക്കു പുറമെയാണ് പുതിയ സർവീസ്.