സ്‌പൈസ്‌ജെറ്റ് വീണ്ടും ലാഭത്തിൽ

Posted on: May 28, 2015

Spicejet-Landing-Big

ചെന്നൈ : സ്‌പൈസ്‌ജെറ്റ് വീണ്ടും ലാഭപാതയിൽ. തുടർച്ചയായി ഏഴ് ക്വാർട്ടറുകളിലെ നഷ്ടത്തിനു ശേഷം മാർച്ച് 31 ന് അവസാനിച്ച ക്വാർട്ടറിൽ സ്‌പൈസ്‌ജെറ്റ് 22.5 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 321.5 കോടി രൂപ നഷ്ടത്തിലായിരുന്നു.

നാലാം ക്വാർട്ടറിൽ 81 ശതമാനം ലോഡ്ഫാക്ടർ കൈവരിക്കാനായി. സ്ഥാപകനായ അജയ്‌സിംഗ് വീണ്ടും കമ്പനി ഏറ്റെടുത്ത ശേഷം പ്രവർത്തനമികവും യാത്രക്കാരുടെ ആത്മവിശ്വാസവും വീണ്ടെടുക്കാനായത് വരുമാനം വർധിപ്പിച്ചു.

TAGS: Ajay Singh | Spicejet |