വിനോദ് ഭട്ട് മണിപ്പാൽ വാഴ്‌സിറ്റി വിസി

Posted on: May 28, 2015

Dr.-Vinod-Bhat-big

മംഗലുരു : മണിപ്പാൽ യൂണിവേഴ്‌സിറ്റി വൈസ്ചാൻസ്‌ലറായി ഡോ. എച്ച്. വിനോദ് ഭട്ടിനെ നിയമിച്ചു. പ്രോ വൈസ് ചാൻസ്‌ലറായിരുന്നു. കമ്യൂണിറ്റി മെഡിസിനിൽ എംഡി നേടിയിട്ടുള്ള ഭട്ട് ഗ്ലാസ്‌ഗോയിലെ റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓണററി ഫെല്ലോ കൂടിയാണ്.

മണിപ്പാൽ യൂണിവേഴ്‌സിറ്റിയുടെ ശ്രീലങ്ക, സൗത്ത് ആഫ്രിക്ക, ദുബായ് പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചുവരികയാണ്.