മദ്യപിച്ച് വിമാനം പറത്താൻ എത്തിയ എയർഇന്ത്യ പൈലറ്റ് പിടിയിലായി

Posted on: May 17, 2015

AirIndia-Express-Flight-Big

ദുബായ് : മദ്യപിച്ച് വിമാനം പറത്താൻ എത്തിയ എയർഇന്ത്യഎക്‌സ്പ്രസ് പൈലറ്റ് ഷാർജ എയർപോർട്ടിൽ പിടിയിലായി. ഇന്നലെ ഉച്ചകഴിഞ്ഞ് ഷാർജയിൽ നിന്ന് കൊച്ചിയിലേക്കു പുറപ്പെടാൻ ഒരുങ്ങിയ വിമാനത്തിന്റെ പൈലറ്റാണ് സെക്യൂരിറ്റി ചെക്കിംഗിൽ കുടുങ്ങിയത്.

എയർപോർട്ട് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് എയർഇന്ത്യ മറ്റൊരു പൈലറ്റിനെ വിമാനം പറത്താൻ നിയോഗിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് എയർഇന്ത്യ വക്താവ് അറിയിച്ചു.