ഇൻഫോസിസ് ചൈനയിലേക്ക്

Posted on: May 17, 2015

Infosys-Tennyson-Parkway-bi

ബംഗലുരു : ഇൻഫോസിസിന്റെ ആദ്യത്തെ സെന്റർ അടുത്ത വർഷം ചൈനയിൽ തുറക്കും. 120 മില്യൺ ഡോളറാണ് (760 കോടി രൂപ) മുതൽമുടക്ക്. ഇതുസംബന്ധിച്ച ധാരണാപത്രം ഇന്തോ-ചൈന ബിസിനസ് ഫോറത്തിൽ ഒപ്പുവച്ചു. ഇൻഫോസിസ് സിഇഒ വിശാൽ സിക്കയും ചടങ്ങിൽ പങ്കെടുത്തു.

ഗുയിസ്ഹു പ്രവിശയിൽ ആരംഭിക്കുന്ന ചൈന ഇൻഫോസിസിൽ 4,500 ജീവനക്കാരുണ്ടാകും. ചൈനീസ് വിപണിക്കൊപ്പം ആഗോള വിപണിയും ലക്ഷ്യമിട്ടാണ് ഡെവലപ്‌മെന്റ് സെന്റർ തുറക്കുന്നതെന്ന് ഇൻഫോസിസ് ചൈന സിഇഒ രംഗരാജൻ വെല്ലമോർ പറഞ്ഞു.