ജി ടി എല്ലിനെ നിഷ്‌ക്രിയ ആസ്തിയായി ബാങ്കുകൾ പ്രഖ്യാപിച്ചു

Posted on: May 16, 2015

GTL-Logo-small

മുംബൈ : ഗ്ലോബൽ ഗ്രൂപ്പ് കമ്പനിയായ ജി ടി എല്ലിനെ നിഷ്‌ക്രിയ ആസ്തിയായി പൊതുമേഖല ബാങ്കുകൾ പ്രഖ്യാപിച്ചു. 90 ദിവസത്തിൽ അധികമായി വായ്പകളിലേക്കുള്ള തിരിച്ചടവ് മുടങ്ങിയതാണ് ഈ തീരുമാനത്തിലേക്കു ബാങ്കുകളെ നയിച്ചത്. ദേന ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയാണ് നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചിട്ടുള്ളത്. ടെലികോം ടവർ, നെറ്റ് വർക്ക് സർവീസസ് തുടങ്ങിയ മേഖലകളിലാണ് ജി ടി എല്ലിന്റെ പ്രവർത്തനം.

ജിടിഎല്ലിന് 2,147.3 കോടി രൂപയുടെ കടബാധ്യതകളാണുള്ളത്. ഐഡിബിഐ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയടങ്ങുന്ന കൺസോർഷ്യം ഉൾപ്പടെ 17 ധനകാര്യസ്ഥാപനങ്ങളിൽ നിന്നാണ് ജി ടി എൽ വായ്പ എടുത്തിട്ടുള്ളത്.