ക്രെഡായ് കേരള ഭാരവാഹികള്‍ ചുമതലയേറ്റു

Posted on: April 11, 2019

 

കൊച്ചി: ക്രെഡായ് കേരളയുടെയും തിരുവനന്തപുരം ചാപ്റ്ററിന്റെയും പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. തിരുവനന്തപുരം ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇല്‍ -ല്‍ നടന്ന ചടങ്ങില്‍ ടി.പി. ശ്രീനിവാസന്‍ മുഖ്യാതിഥിയായിരുന്നു. ക്രെഡായ് കേരള ചെയര്‍മാനായി എസ്. കൃഷ്ണകുമാര്‍ (മാനേജിംഗ് ഡയറക്ടര്‍, നികുഞ്ചം കണ്‍സ്ട്രക്ഷന്‍സ്), വൈസ് ചെയര്‍മാനായി ചെറിയാന്‍ ജോണ്‍ (മാനേജിംഗ് ഡയറക്ടര്‍, ഹൈലൈഫ് ബില്‍ഡേഴ്സ്), സെക്രട്ടറി ജനറലായി എം.വി. ആന്റണി (മാനേജിംഗ് ഡയറക്ടര്‍, കുന്നേല്‍ പ്രൊജക്ട്‌സ്), ട്രഷറര്‍ എം.എ. മെഹബൂബ് (മാനേജിങ് ഡയറക്ടര്‍, സെക്യൂറ പ്രോജക്ട്മാനേജ്മെന്റ്), ജോ.സെക്രട്ടറി കെ. രാജന്‍(പ്രൊപ്രൈറ്റര്‍- ബില്‍ടെക് ) എന്നിവരാണ് ചുമതലയേറ്റത്.

തിരുവനന്തപുരം ചാപ്റ്റര്‍ ഭാരവാഹികളായി പ്രസിഡ് വി.എസ്. ജയചന്ദ്രന്‍, സെക്രട്ടറി അരുണ്‍ എ ഉണ്ണിത്താന്‍, വൈസ് പ്രസിഡ് ഇ. മാര്‍ട്ടിന്‍ തോമസ്, ട്രഷറര്‍ ബിജു സദാശിവന്‍, ജോ.സെക്രട്ടറി ധന്യ ബാബു എന്നിവരും ചുമതലയേറ്റു.

TAGS: Credai | Credai2019 |