April 2024
വിജയീഭവ : 17-ാമത് ബാച്ചിന് അപേക്ഷ ക്ഷണിച്ചു.
Posted on: March 1, 2019
കൊച്ചി : യുവസംരംഭകര്‍ക്കായി കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് നടത്തിവരുന്ന പരിശീലന പരിപാടി വിജയീഭവ:യുടെ 17-ാമത് ബാച്ച് ഏപ്രില്‍ 3,10,17,24 തിയതികളില്‍ നടക്കും. പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും, സാമ്പത്തിക ഉപദേഷ്ടാക്കളുമായ വര്‍മ്മ ആന്റ് വര്‍മ്മ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഇതുവരെ 16 ബാച്ചുകളിലായി 480 പേര് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവരുടെ അലുമിനി മാസത്തില്‍ ഒരിക്കല്‍ ഒത്തുചേരുകയും ബിസ്സിനസ്സ് ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു വരുന്നു.
സംരംഭങ്ങള്‍ മികച്ച രീതിയില്‍ നടത്തുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ആസൂത്രണം, മാര്‍ക്കറ്റിംഗ്, നേതൃപാടവം, നിയമങ്ങള്‍, സംരംഭകര്‍ക്കുവേണ്ട മൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിജയകരമായി സംരംഭങ്ങള്‍ നടത്തിവരുന്ന പ്രമുഖ വ്യക്തികളുടെ അനുഭവ വിവരണങ്ങളും പരിപാടിയുടെ മുഖ്യ ആകര്‍ഷണമാണ്. കേരളത്തില്‍ 3 വര്‍ഷത്തിലേറെയായി സംരംഭങ്ങള്‍ നടത്തുന്ന 25-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected], 0484 2973955 എന്ന നമ്പറിലോ ബന്ധപ്പെടുക.
TAGS: K Chittilappilly Foundation |
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റും ഇസാഫ് ഫൗണ്ടേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു
പോപ്പുലര്‍ വെഹിക്കിള്‍സ് ഐപിഒയില്‍ 1.78 കോടി ഓഹരിക്കുള്ള അപേക്ഷ ലഭിച്ചു
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെറുകിട സംരംഭകർക്ക് ഓൺലൈൻ പരിശീലനം
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ അവാര്‍ഡ് സമര്‍പ്പണം ജനുവരി 23 ന്
കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സോഷ്യൽ സർവീസ് അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അക്കാദമിക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് വിതരണം നാളെ