ഏപ്രില്‍ ഒന്നു മുതല്‍ ഭാഗ്യക്കുറിയില്‍ സമഗ്രമാറ്റം

Posted on: February 23, 2019

തിരുവനന്തപുരം : കേരള ഭാഗ്യക്കുറി പുത്തന്‍ രൂപത്തില്‍ എത്തുന്നു. ക്യൂ ആര്‍ കോഡ് ഉള്‍പ്പെടെയുള്ള സുരക്ഷയുമായി ഏപ്രില്‍ ഒന്നു മുതലാണ് സര്‍ക്കാര്‍ ഭാഗ്യക്കുറി പുറത്തിറങ്ങുക. വ്യാജനം എളുപ്പം കണ്ടെത്താനും സമ്മാനങ്ങള്‍ സ്ഥിരീകരിക്കാനുമായി ആപ്പും വികസിപ്പിക്കും. ഇത് വില്പനക്കാര്‍ക്ക് ലഭ്യമാക്കും.

ഭാഗ്യക്കുറി വില്പനയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും ലഘൂകരിക്കും. ഒരാഴ്ചയിലെ ഏത് ദിവസത്തെയും ഭാഗ്യക്കുറി ജില്ലാ ഓഫീസില്‍നിന്ന് വാങ്ങാന്‍ അനുമതി നല്‍കും. ഇതുവരെ തൊട്ടടുത്ത ദിവസം നറുക്കെടുക്കുന്ന ഭാഗ്യക്കുറി മാത്രമാണ് ഏജന്റുമാര്‍ക്ക് നലകിയിരുന്നത്. മുന്‍കൂട്ടി നല്‍കുക വഴി വില്പനയും കൂട്ടാം. വില്പനക്കാര്‍ക്കുള്ള കമ്മീഷനും ഇനി ഒരുമിച്ചു വാങ്ങാം. ഇതുവരെ ഓരോ സമ്മാനത്തിനുമുള്ള കമ്മീഷനും പ്രത്യേകം കാണിച്ചുവാങ്ങണമായിരുന്നു.

TAGS: Kerala Lottery |