വേണ്ടത് കാലഘട്ടത്തിനു യോജിച്ച ഉത്പന്നങ്ങള്‍ : ഡോ. സജി ഗോപിനാഥ്

Posted on: February 22, 2019

കൊച്ചി : കാലഘച്ചത്തിനു യോജിച്ച ഉത്പന്നങ്ങള്‍ക്ക് മാത്രമേ വിപണിയില്‍ വിജയം കൈവരിക്കാന്‍ കഴിയുവെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. സജി ഗോപിനാഥ്. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) സംഘടിപ്പിച്ച സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങള്‍ (എംഎസ്എംഇ) സമകാലിക രംഗത്തു നേരിടുന്ന വെല്ലുവിളികളെപറ്റിയുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങളുടെ എണ്ണം മറ്റു സംസ്ഥാനത്തെ അപേക്ഷിച്ച് കേരളത്തില്‍ കുറഞ്ഞു വരികയാണെന്ന് സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. പതിനൊന്നാം സ്ഥാനമാണ് ഇക്കാര്യത്തില്‍ കേരളത്തിനുള്ളത്. ഏഞ്ചല്‍ ഫണ്ടിംഗ്, വെന്‍ച്വര്‍ കാപ്പിറ്റല്‍ തുടങ്ങിയവ പരമാവധി പ്രയോജനപ്പെടുത്തി ഫണ്ടിംഗ് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നും സജി ഗോപിനാഥ് പറഞ്ഞു.

കെഎംഎ വൈസ് പ്രസിഡന്റ് ആര്‍. മാധവചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ. ടി കെ രാമന്‍, ജോര്‍ജ് ആന്റണി, വേണുഗോപാല്‍ സി ഗോവിന്ദ്, എ ബാലകൃഷ്ണന്‍, ജോര്‍ജ് കുട്ടി, കത്രീന, എം കുമാരസ്വാമി പിള്ള, ജി മോഹനന്‍ നായര്‍, ഡോ. ലളിത മാത്യു, ഡി. ശ്രീകുമാര്‍, നിഷ റാം, നിത്യ ഗോപാലകൃഷ്ണന്‍, സന്ദിത് തണ്ടാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. സമാപനച്ചടങ്ങില്‍ ഡോ. ടി കെ രാമന്‍ അധ്യക്ഷത വഹിച്ചു. പി കെ വിജയകുമാര്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ആര്‍. മാധവചന്ദ്രന്‍, വി ജോര്‍ജ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

TAGS: KMA | Saji Gopinath |