സേതുവിന് അവാര്‍ഡ് സമ്മാനിച്ചു

Posted on: February 19, 2019

അങ്കമാലി : ഭീകാരാക്രമണത്തില്‍ ധീര ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതിനു തുല്യമാണു രാഷ്ട്രീയ പോരാട്ടങ്ങളില്‍ നഷ്ടമാകുന്ന യുവജനങ്ങളുടെ ജീവിതമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളുടെ മികച്ച ബാങ്കറുമായ സേതുമാധവന്റെ ജീവിതമെന്നും അദേഹം പറഞ്ഞു. ബാങ്കിംഗ് സേവന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് സ്‌റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ് രേഖപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് എഴുത്തുകാരന്‍ സേതുവിനു സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

ക്ലബ് പ്രസിഡന്റ് ജോസ് വി. ജോസഫ് അധ്യക്ഷത വഹിച്ചു. ഫിസാറ്റിന്റെ സഹകരണത്തോടെ നടത്തിയ ദേശീയ തല ബാങ്കിംഗ് സെമിനാറില്‍ ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജി.പദ്മനാഭന്‍, ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ കെ.പി പദ്മകുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് മുന്‍ സിഎംഡി ജോര്‍ജ് ജോസഫ് മോഡറേറ്ററായി.

ബാങ്കേഴ്‌സ്, ക്ലബ് ജനറല്‍ സെക്രട്ടറി കെ.യു ബാലകൃഷ്ണന്‍, ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍, ക്ലബ് ചീഫ് പേട്രണ്‍ എബ്രഹാം തര്യന്‍, ട്രഷര്‍ പി.ഐ ബോസ്, ഫിസാറ്റ് പ്രിന്‍സിപ്പല്‍ ഡോ.ജോര്‍ജ് ഐസക് തുടങ്ങിയവര്‍ പ്രസംഗിച്ചു.