ആര്‍ട്ടിസ്റ്റ് ഭട്ടതിരിയെ ആദരിച്ചു

Posted on: January 29, 2019

തിരുവനന്തപുരം : പ്രശസ്ത ചിത്രകാരനും, കലിഗ്രാഫി കലാകാരനുമായ ആര്‍ട്ടിസ്റ്റ് ഭട്ടതിരിയെ ആദരിച്ചു. സൂര്യ, ട്രിവാന്‍ഡ്രം ഓങ്കോളജി ക്ലബ്ബ് , അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ആന്റ് പീഡിയാട്രിക്ക് ഓങ്കാളജിസ്റ്റ് ഓഫ് കേരള എന്നിവരുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

പ്രസാധകന്‍ മാസികയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ട്ടിസ്റ്റ് ഭട്ടതിരിയെ ആദരിച്ച ചടങ്ങില്‍ സൂര്യ കൃഷ്ണമൂര്‍ത്തി, വി. കൃഷ്ണകുമാര്‍, ഡോ. കെ.എസ്.രവികുമാര്‍, ഡോ. പി.കെ.രാജശേഖരന്‍, പ്രശാന്ത് നാരായണന്‍, കെ.വി.രവിശങ്കര്‍, ജെസി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു .