സൈബര്‍പാര്‍ക്കില്‍ രണ്ട് കമ്പനികള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു

Posted on: January 28, 2019

കോഴിക്കോട് : കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ രണ്ട് കമ്പനികള്‍ കൂടി തുറന്നു. സൂണ്ടിയ സോഫ്റ്റ്‌വെയര്‍, ആയൂര്‍ ഐ ടി സിറ്റി തുടങ്ങിയ കമ്പനികളാണ് പുതുതായി ആരംഭിച്ചത്. 2008 ല്‍ തിരുവന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ച സൂണ്ടിയയുടെ കോഴിക്കോട് സൈബര്‍ പാര്‍ക്ക് ഓഫീസിന്റെ ഉദ്ഘാടനം സംസഥാന ഐ. ടി പാര്‍ക്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായരും, ആയൂര്‍ ഐ ടി സിറ്റിയുടെ ഉദ്ഘാടനം വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യദ് റഷീദ് അലി ശിഹാബ് തങ്ങളുമാണ് നിര്‍വഹിച്ചത്.

ഇരു കമ്പനികളും മൊബൈല്‍ ആപ്ലിക്കേഷന്‍ വികസനം, വെബ്ബ്‌സൈറ്റ് വികസനം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. യുവസംരംഭകരുടെ ഐ ടി പദ്ധതികള്‍ കോഴിക്കോട് സൈബര്‍ പാര്‍ക്കിലേക്ക് വരുന്നത് പ്രതീക്ഷയോടെ കാണുന്നുവെന്നും ഇവര്‍ക്ക് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും ഐ ടിപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ്‌നായര്‍ പറഞ്ഞു.

TAGS: Ayur IT | Cyber Park |