ആർട്ടിസ്റ്റ് ഭട്ടതിരിക്ക് ആദരം

Posted on: January 25, 2019

തിരുവനന്തപുരം : പ്രശസ്ത ചിത്രകാരനും, കലിഗ്രാഫി കലാകാരനുമായ ആർട്ടിസ്റ്റ് ഭട്ടതിരിയെ ആദരിക്കുന്നു. പ്രസാധകൻ മലയാളം മാസികയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് സൗഹൃദ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി അക്ഷരകലയിൽ മലയാളത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന ആർട്ടിസ്റ്റ് ഭട്ടതിരിയെ ആദരിക്കുന്ന ചടങ്ങിൽ സൂര്യ കൃഷ്ണമൂർത്തി, വി. കൃഷ്ണകുമാർ, ഡോ. കെ.എസ്. രവികുമാർ, ഡോ. പി.കെ. രാജശേഖരൻ, പ്രശാന്ത് നാരായണൻ, കെ.വി. രവിശങ്കർ, ജെസി നാരായണൻ തുടങ്ങിയവർ പങ്കെടുക്കും.

ചടങ്ങിനോടനുബന്ധിച്ച് മുഫീദ മജീദ്, കെ.എം.രജീഷ് എന്നിവർ നയിക്കുന്ന ഗസൽ സന്ധ്യ ഉണ്ടായിരിക്കും. ബേണി, സമീർ, ജിത്തു എന്നിവർ അണിചേരും.

സൂര്യ, ട്രിവാൻഡ്രം ഓങ്കോളജി ക്ലബ്, അസോസിയേഷൻ ഓഫ് മെഡിക്കൽ ആൻഡ് പീഡിയാട്രിക്ക് ഓങ്കാളജിസ്റ്റ് ഓഫ് കേരള എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചിക്കുന്നത്.