കണ്ടെയ്‌നർ കോർപ്പറേഷന്റെ കൊച്ചി കപ്പൽ സർവീസിനു തുടക്കമായി

Posted on: January 22, 2019

കൊച്ചി : ചരക്കു നീക്ക രംഗത്തെ പ്രമുഖരായ ഡി.പി. വേൾഡിനു കീഴിൽ പ്രവർത്തിക്കുന്ന കൊച്ചി വല്ലാർപാടത്തെ ഇന്ത്യ ഗേറ്റ്‌വേ ടെർമിനലിലേക്ക് കണ്ടെയ്‌നർ കോർപ്പറേഷന്റെ (കോൺകോർ) പുതിയ തീരദേശ കപ്പൽ സർവീസിനു തുടക്കമായി. എം.വി. എസ്.എസ്.എൽ മുംബൈ എന്ന കപ്പലാണ് ആദ്യം എത്തിയത്. പ്രതിവാര സർവീസാണ് ജനുവരി 15 മുതൽ ആരംഭിച്ചിരിക്കുന്നത്.

മുന്ദ്ര, കാണ്ട്‌ലാ തുടങ്ങിയ ഉത്തരേന്ത്യൻ തുറമുഖങ്ങളെ കൊച്ചിയുമായി കൂട്ടിയിണക്കും വിധമാണ് സർവീസ്. കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഡി.പി.വേൾഡ് കൊച്ചി, കണ്ടെയ്‌നർ കോർപ്പറേഷൻ എന്നിവയുടെ ഉദ്യോഗസ്ഥർ ആദ്യ കപ്പലിനെ സ്വീകരിക്കാൻ സന്നിഹിതരായിരുന്നു.

ഇന്ത്യൻ തീരത്തെ തന്ത്രപ്രധാന തുറമുഖങ്ങളായ മുന്ദ്ര, കാൻഡ്‌ലാ, ഹസീറ, പിപാവ്, നവ്‌ഷേവാ, ഗോവ, മംഗലാപുരം, ബേപ്പൂർ, തൂത്തുകുടി, ചെന്നൈ, കാട്ടുപള്ളി, കൃഷ്ണ പട്ടണം, വിശാഖപട്ടണം എന്നിവടങ്ങളിലേക്ക് മികച്ച ഫീഡർ സർവീസ് സേവന ശൃംഖല കൊച്ചിയിൽ നിന്ന് ലഭ്യമാണ്.