സി ഐ ഐ കേരള സമ്മിറ്റ്

Posted on: January 18, 2019

കൊച്ചി : കമ്പനികളില്‍ ആഹ്ലാദകരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണു മികച്ച തൊഴില്‍ ബന്ധങ്ങള്‍ രൂപപ്പെടുത്താന്‍ ആവശ്യമെന്ന് ലേണിംഗ് സിസ്റ്റംസ് ചെയര്‍മാന്‍ ടി.വി റാവു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി ഐ ഐ) സംഘടിപ്പിച്ച ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

കേരളത്തിലെ കമ്പനികളിലെ മികച്ച വ്യവസായ സൗഹൃദ മാതൃകകള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കോഫി ടേബിള്‍ ബുക്ക് തയാറാക്കുമെന്ന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോ.കെ.ഇളങ്കോവന്‍ പറഞ്ഞു.

കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ശ്രീനിവാസന്‍, സി ഐ ഐ കേരള ഘടകം ചെയര്‍മാന്‍ ഡോ.എസ് സജികുമാര്‍, സി ഐ ഐ എച്ച് ആര്‍ ആന്‍ഡ് ഐ ആര്‍ സബ് കമ്മിറ്റി ചെയര്‍മാന്‍ ബി.ജയകൃഷ്ണ, പ്രഫ.ബിജു വര്‍ക്കി, സജീവ് കെ.മേനോന്‍, ഡോ.ജി.വൈ സുഹാസ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിച്ചു.