കെ പി ഷഫീഖിന് ഡോക്ടറേറ്റ്

Posted on: January 14, 2019

ചെന്നൈ : കിംഗ്സ് യുണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടടറേറ്റ് പ്രമുഖ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ കെ പി ഷഫീഖിന്. വ്യവസായിക രംഗത്തും സാമൂഹ്യ സാംസ്‌കാരിക, സേവന മേഖലയില്‍ നല്‍കിയ മികച്ച സേവനം പരിഗണിച്ചാണ് കിംഗ്സ് യുണിവേഴ്സിറ്റി ഹോണററി ഡോക്ടറേറ്റിന് തെരഞ്ഞെടുത്തതെന്ന് യുണിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. എസ് ശൈല്‍വിന്‍ കുമാര്‍ പറഞ്ഞു.

ചെന്നൈ വെസ്റ്റിന്‍ പാര്‍ക്ക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കിംഗ്സ് യുണിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. എസ്. ശൈല്‍വിന്‍കുമാര്‍, മദ്രാസ് ഹൈക്കോര്‍ട്ട് ജസ്റ്റീസ്റ്റ് എ. കുലശേഖരന്‍ എന്നിവര്‍ ചേര്‍ന്ന് ഡിലിറ്റ് സമ്മാനിച്ചു. ഡോ. അമാനുള്ള വടക്കാങ്ങര, രവി തമിഴ് വണ്ണന്‍, ഡോ. മണിഭാരതി, ഡോ. സൗന്ദര്‍രാജന്‍, ഡോ. പെരുമാള്‍ജി, മൊയ്തീന്‍ കോയ നടുവണ്ണൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സാമൂഹ്യ സേവന രംഗത്തും സജീവമായ അദേഹം ഓള്‍ ഇന്ത്യ റെയില്‍വേ മൊബൈല്‍ കേറ്റേഴ്‌സ്  അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, റെയില്‍ യുസേഴ്സ് അസോസിയേഷനായ ഇസഡ്ആർയുസിസി എക്സിക്യൂട്ടീവ് മെംബര്‍, കേരള റീജണ്‍ ഡയറക്ട് ടാക്സ് അഡൈ്വവസറി എക്സിക്യൂട്ടീവ് മെംബര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.