കൊച്ചിന്‍ ചേംബര്‍ സി ഇ ഒ ഫോറം യോഗം ചേര്‍ന്നു

Posted on: January 5, 2019

കൊച്ചി : കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന സി ഇ ഒ ഫോറം ബ്രേക്ക് ഫാസ്റ്റ് മീറ്റിംഗിന്റെ നാലാമത് എഡിഷന് തുടക്കമായി. ചടങ്ങ് ജസ്റ്റിസ് എ എം ഷഫീക് ഉദ്ഘാടനം ചെയ്തു.

ഹർത്താലുകൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കുമെന്നും ഹർത്താലുകളെ നേരിടാൻ നൂതന ആശയങ്ങൾ ആവശ്യമാണെന്നും അദേഹം പറഞ്ഞു. പ്യൂർ ലിവിംഗ് സ്ഥാപക ലക്ഷ്മി മേനോൻ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിലുള്ള 40 സി ഇ ഒ മാർ പങ്കെടുത്തു.

കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് വി വേണുഗോപാൽ സ്വാഗതവും വൈസ് പ്രസിഡന്റ് കെ ഹരികുമാർ നന്ദിയും പറഞ്ഞു. എല്ലാ മാസവും ആദ്യ വെള്ളിയാഴ്ചയാണ് സി ഇ ഒ ഫോറത്തിന്റെ ബ്രേക്ക് ഫാസ്റ്റ് മീറ്റ് അരങ്ങേറുക.