ആസ്റ്റര്‍ ആശുപത്രികളില്‍ ബജാജ് ഫിന്‍സര്‍വ് സേവനം

Posted on: January 4, 2019

കൊച്ചി : ആരോഗ്യസേവനരംഗത്തെ ആസ്റ്റര്‍ ഡിഎംഹെല്‍ത്ത്‌കെയര്‍ ബജാജ് ഫിന്‍സര്‍വിന്റെ സഹകരണത്തോടെ ആസ്റ്റര്‍ ഈസികെയര്‍ പദ്ധതി അവതരിപ്പിച്ചു. അത്യാഹിതവേളകളിലും നേരത്തെ തീരുമാനിച്ച ചികിത്സകള്‍ക്കുമുള്ള തുക പലിശരഹിത മാസതവണകളായി അടച്ച് തീര്‍ക്കാനുള്ള അവസരമാണ് പദ്ധതിയിലൂടെ ലഭിക്കുക.

4,999 രൂപ മുതല്‍ 4.5 ലക്ഷം രൂപ വരെ വരുന്ന ചികിത്സാചെലവ് പലിശരഹിതമായി 18 മാസം വരെയുള്ള തവണകളായി അടച്ച് തീര്‍ക്കാം. ശമ്പളം പറ്റുന്നതോ സ്വയംതൊഴില്‍ ചെയ്യുന്നതോ ആയ നാട്ടില്‍ സ്ഥിര നിവാസിയുമായ ഏതൊരു ഇന്ത്യന്‍ പൗരനോ അല്ലെങ്കില്‍ രോഗിയുടെ അടുത്ത ബന്ധുവിനോ ബജാജ് ഫിനാന്‍സിന്റെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. പദ്ധതിയില്‍ കിടത്തി ചികിത്സയും ഔട്ട് പേഷ്യന്റ് സേവനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍, ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റല്‍ ബംഗളൂരൂ, ആസ്റ്റര്‍ പ്രൈം ഹോസ്പിറ്റല്‍ ഹൈദരാബാദ്, ആസ്റ്റര്‍ ആധാര്‍ ഹോസ്പിറ്റല്‍ കോലാപ്പൂര്‍, ആസ്റ്റര്‍ രമേശ് ഹോസ്പിറ്റല്‍ വിജയവാഡ. ഗുണ്ടൂര്‍ എന്നീ ആശുപത്രികള്‍ ഉള്‍പ്പെടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഇന്ത്യയിലെ എല്ലാ ആശുപത്രികളിലും ആസ്റ്റര്‍ ഈസിെ കയര്‍ സേവനങ്ങള്‍ ലഭ്യമാകും.

രോഗിയുടെ ഡിസ്ചാര്‍ജ് സമയത്ത് അടക്കേണ്ട തുക തികയാതെ വരുന്ന സാഹചര്യത്തിലും ആസ്റ്റര്‍ ഈസികെയറിന്റെ സേവനം ലഭിക്കുന്നതാണ്. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരോ ചികിത്സാ ചെലവിന് ആവശ്യമായ തുകയ്ക്ക് തുല്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്ത രോഗികള്‍ക്കുമായാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

നിലവാരമുള്ള ചികിത്സാ സേവനങ്ങള്‍ ഏവര്‍ക്കും താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലെ എല്ലാ ആസ്റ്റര്‍ ആശുപത്രികളിലും ആസ്റ്റര്‍ ഈസി കെയര്‍ പദ്ധതി നടപ്പിലാക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ്മൂപ്പന്‍ പറഞ്ഞു. ഭാരതത്തിലെ വലിയൊരുവിഭാഗം ജനങ്ങള്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതിരിക്കെ, ആസ്റ്റര്‍ ഈസികെയര്‍ പദ്ധതി അടിയന്തര സാഹചര്യങ്ങളിലും മറ്റ് ചികിത്സാവേളകളിലും രോഗികള്‍ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. ആസാദ്മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ചികിത്സയ്ക്കുള്ള തുക പലിശ രഹിത മാസതവണകളായി അടച്ച് തീര്‍ക്കാനുള്ള പദ്ധതിക്കായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബജാജ് ഫിന്‍സര്‍വ് കണ്‍സ്യൂമര്‍ ബിസിനസ് പ്രസിഡന്റ് അനൂപ് സാഹ പറഞ്ഞു.