ടോയ്സ് ആർ അസ് തൃപ്രയാർ വൈ മാളിൽ സ്റ്റോർ തുറന്നു

Posted on: January 3, 2019

കൊച്ചി : ലുലു ഇന്റർനാഷണൽ ഗ്രൂപ്പിന്റെ റീട്ടെയ്ൽ പങ്കാളിയായ ടേബിൾസ് കളിപ്പാട്ട രംഗത്തെ ഗ്ലോബൽ ബ്രാൻഡായ ടോയ്സ് ആർ അസ് ബ്രാൻഡ് സ്റ്റോറുമായി കേരളത്തിൽ. ടോയ്സ് ആർ അസിന്റെ കേരളത്തിലെ ആദ്യ സ്‌റ്റോർ ഉദ്ഘാടന ചടങ്ങിൽ ലുലു ഇന്റർനാഷണൽ ചെയർമാൻ എം എ യൂസഫ് അലി, ടേബിൾസ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, മറ്റു വിശിഷ്ടാതിഥികളും പങ്കെടുത്തു.

തൃപ്രയാറിലേതുൾപ്പെടെ നാല് ടോയ്സ് ആർ അസ് സ്റ്റോറുകളാണ് ടേബിൾസിന് ഇന്ത്യയിലുള്ളത്. ബംഗളുരുവിലെ രണ്ട് സ്റ്റോറുകളും മംഗളുരുവിൽ ഒരു സ്റ്റോറുമാണുള്ളത്. 2021 ടെ 65 സ്‌റ്റോറുകൾ തുറക്കാനാണ്് ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ അദീബ് അഹമ്മദ് പറഞ്ഞു.