ഐ ടി പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Posted on: January 1, 2019

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ആറാമത് വാര്‍ഷിക കെ എം എ – നാസ്‌കോം ഐ ടി അവാര്‍ഡുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു. കേരളം ആസ്ഥാനമായി വിവരസാങ്കേതികവിദ്യാ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്കുക.

ഐ ടി സ്റ്റാര്‍ട്ട് അപ്പ് ഓഫ് ദി ഇയര്‍, ബെസ്റ്റ് ട്രാന്‍സ്‌ഫോമേഷന്‍ യൂസിംഗ് ഡിജിറ്റല്‍ ടെക്‌നോളജീസ്, ബെസ്റ്റ് ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍.

ജനുവരി 17 ന് കൊച്ചിയില്‍ നടക്കുന്ന കേരള ഡിജിറ്റല്‍ ഉച്ചകോടിയുടെ ഭാഗമായി പുരസ്‌കാര നിര്‍ണയം ആരംഭിക്കും. അവസാനഘട്ടത്തിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന സ്ഥാപനങ്ങളെ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ക്ഷണിക്കും. വിജയികള്‍ക്ക് ജൂണില്‍ നടക്കുന്ന കെ എം എ വാര്‍ഷിക അവാര്‍ഡ് നൈറ്റില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 10. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.kma.org.in, 0484 – 2317917, [email protected]