സിയാല്‍ ഒന്നാം ടെര്‍മിനലില്‍ അറൈവല്‍ വിഭാഗം തുടങ്ങി

Posted on: December 20, 2018

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഒന്നാം ടെര്‍മിനലില്‍ അറൈവല്‍ വിഭാഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഹൈദരാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ് ആദ്യമായി ടെര്‍മിനലിനലില്‍ എത്തിയത്. നവീകരിച്ച ടെര്‍മിനലില്‍ എത്തിയ യാത്രക്കാര്‍ക്ക് സിയാല്‍ വരവേല്‍പ് നല്‍കി. സിയാല്‍ അഗ്നിശമന സേനയുടെ വാട്ടര്‍ സല്യൂട്ട് സ്വീകരിച്ചാണ് വിമാനം പാര്‍ക്കിംഗ് ബേയില്‍ എത്തിയത്.

ആദ്യ യാത്രക്കാരനായ ആദിത്യ വിക്രം സിംഗിനെ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സി ഐ എസ് എഫ് സീനിയര്‍ കമാന്‍ഡന്റ് എം ശശികാന്ത്, സിയാല്‍ ജനറല്‍ മാനേജരായ കെ പി തങ്കച്ചന്‍, വി ജയരാജന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ സി ദിനേഷ്‌കുമാര്‍, ടി ഐ ബിനി, ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ റോബി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.