ഡിയര്‍ ഡെന്റ് ഡെന്റല്‍ ക്ലിനിക് ശൃംഖല

Posted on: December 12, 2018

കൊച്ചി : പ്രവാസി സംരഭകരുടെ നേതൃത്വത്തില്‍ ഡെന്റല്‍ ക്ലിനിക് ശൃംഖല വരുന്നു. ആദ്യ ക്ലിനിക്കായ ഡിയര്‍ ഡെന്റ് തൃക്കാക്കര സീപോര്‍ട് എയര്‍പോര്ട് റോഡില്‍ ഇന്നു 11.30 നു ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി ഉദ്ഘാടനം ചെയ്യും.

രാജ്യാന്തര നിലവാരമുള്ള ദന്തപരിചരണ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളതെന്ന് ഡയറക്ടര്‍മാരായ ഡോ. നാസര്‍, ഡോ. പ്രിയരഞ്ജ് തുടങ്ങിയവര്‍ പറഞ്ഞു.

നിദ്രാഭംഗത്തിനുള്ള (സ്ലീപ് അപ്‌നിയ) ചികിത്സ, ഒരു സിറ്റിംഗ് കൊണ്ടു റൂട്ട് കനാല്‍, വായിലെ അര്‍ബുദ നിര്‍ണയത്തിലുള്ള കംപ്യൂട്ടറൈസ്ഡ് സംവിധാനം തുടങ്ങിയവയാണു പ്രത്യേകതകള്‍.