സ്മാര്‍ട്ട് സിറ്റി ഇന്നൊവേഷന്‍ ലാബ് ലോഞ്ച് ഇന്ന്

Posted on: December 10, 2018

 

കൊച്ചി : സ്മാര്‍ട്ട്‌സിറ്റി ഇന്നൊവേഷന്‍ ലാബിന്റെ ലോഞ്ച് തിങ്കളാഴ്ച രാവിലെ 10.30 ന് താജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കുന്നു. പ്രൊഫ. കെ വി തോമസ് എം പി പദ്ധതിയുടെ ലോഞ്ച് നിര്‍വഹിക്കും.

11,00,000 ഡോളറാണ് കൊച്ചി സിറ്റി ലാബിനായി ചെലവഴിക്കുന്നത്. നഗരത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയ അവലോകനമാണ് സിറ്റി ലാബിലൂടെ ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഓണ്‍സൈറ്റ് മോര്‍ഗന്‍സ്റ്റഡ് സംഘം സ്‌റ്റേക്‌ഹോള്‍ഡര്‍മാര്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ വകുപ്പ മേധാവികള്‍, കമ്പനികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി ലഭിക്കുന്ന വിവര ശേഖരണം നടത്തും. ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഭാവി വികസന പരിപാടികള്‍ വിഭാവനം ചെയ്യുന്നത്.

ജര്‍മന്‍ അംബാസിഡര്‍ ഡോ. മാര്‍ട്ടിന്‍ നേ, സ്മാര്‍ട്ട് സിറ്റീസ് സീനിയര്‍ പ്രൊജക്ട്, മാനേജര്‍ ഡാമിയന്‍ വാഗ്നര്‍, മേയര്‍ സൗമിനി ജയിന്‍, മാനേജിംഗ് ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.