കൊച്ചി വിമാനത്താവളത്തിലെ പുതിയ ആഭ്യന്തര ടെര്‍മിനല്‍ 12 -ന്

Posted on: December 7, 2018

നെടുമ്പാശേരി : കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ലിമിറ്റഡിന്റെ (സിയാല്‍) രണ്ട് വലിയ സംരഭങ്ങള്‍ക്കു കൂടി തുടക്കമാകുന്നു. നവീകരിച്ച ഒന്നാം ടെര്‍മിനല്‍ ആഭ്യന്തര ഓപ്പറേഷന് സജ്ജമാക്കുന്നതിന്റെയും സൗരോര്‍ജ ഉത്പാദന ശേഷി 40 മെഗാവാട്ടായി ഉയര്‍ത്തുന്നതിന്റെയും ഉദ്ഘാടനം 12 ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കൃഷിമന്ത്രിയും സിയാല്‍ ഡയറക്ടറുമായ വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യന്‍ ആമുഖ പ്രഭാഷണം നടത്തും.

ആഭ്യന്തര യാത്രാക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, നേരത്തെ അന്താരാഷ്ട്ര ഓപ്പറേഷന്‍ നിര്‍വഹിച്ചിരുന്ന ഒന്നാം ടെര്‍മിനല്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചു. പൂര്‍ണമായും കേരളീയ പൈതൃകപ്പെരുമ ഉല്‍ക്കൗണ്ടാണ് ഒന്നാം ടെര്‍മിനല്‍ സൗകര്യങ്ങളോടെ നവീകരിച്ചു. പൂര്‍ണമായും കേരളീയ പൈതൃകപ്പെരുമ ഉള്‍ക്കൊണ്ടാണ് ഒന്നാം ടെര്‍മിനല്‍ നവീകരണം സിയാല്‍ സാക്ഷാത്കരിച്ചത്.

ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖലയില്‍ സംഭവിക്കുന്ന കുതിച്ചുചാട്ടം മുന്‍കൂട്ടി കണ്ടാണ് ടെര്‍മിനല്‍ ഒന്ന് നവീകരിച്ചിരിക്കുന്നത്.നിലവിലെ ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിന്ന് ആറുലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലേക്കാണ് ആഭ്യന്തര ടെര്‍മിനല്‍ മാറുന്നത്. നവീകരിച്ച ടെര്‍മിനലുകളില്‍ ഏഴ് എയറോബ്രിഡ്ജുകള്‍ ഉണ്ടാകും. 240 കോടി രൂപയാണ് നിര്‍മാണ ചെലവെന്ന് മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യന്‍ പറഞ്ഞു.

TAGS: Cial |