വിസ്മയരാവുമായി സീ കേരളം

Posted on: November 5, 2018

സീ കേരള – വിസ്മയാരാവ് അങ്കമാലി അഡ്‌ലക്‌സ് കൺവൻഷൻ സെന്ററിൽ ഗവർണർ പി.സദാശിവം ഉദ്ഘാടനം ചെയ്യുന്നു. സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ എംഎൽഎ, സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് സിഇഒ പുനീത് മിശ്ര, എം.ഡി പുനീത് ഗോയെങ്ക എന്നിവർ സമീപം.

കൊച്ചി : സീ എന്റർടെയ്ൻമെന്റിന്റെ പുതിയ മലയാളം വിനോദ ചാനലായ സീ കേരളത്തിന്റെ അവതരണത്തിനു മുന്നോടിയായി കൊച്ചി,  അങ്കമാലി
അഡ്‌ലക്‌സ് കൺവൻഷൻ സെന്ററിൽ മെഗാ പരിപാടിയായ വിസ്മയരാവ് സംഘടിപ്പിച്ചു. ഗവർണർ പി.സദാശിവം മുഖ്യാതിഥിയായ ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ എംഎൽഎ, സീൽ-സീകേരളം കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

മമ്മൂട്ടി, ജയറാം , മാധൂരി ദീക്ഷിത്, കാർത്തി, റാണാ ദഗുബ, കെപിഎസി ലളിത, മഞ്ജു വാര്യർ, ജൂഡ് ആന്റണി, പ്രിയാമണി, ജയ് കുമാർ നായർ തുടങ്ങിയവരും വിസ്മയരാവിന് തിളക്കമേകി. ചാനലിന്റെ ബ്രാൻഡ് ഗാനം, സംഗീതം നൽകിയ പിന്നണി ഗായകൻ അൽഫോൻസ് ജോസഫ് അവതരിപ്പിച്ചു. സ്റ്റീഫൻ ദേവസിയും അനു സിതാരയും ചേർന്ന് നടത്തിയ സംഗീത പരിപാടി വിസ്മയരാവിനെ സജീവമാക്കി.

സീ കേരളം ബ്രാൻഡിന്റെ വാഗ്ദാനമായ ”നെയ്‌തെടുക്കും ജീവിത വിസ്മയങ്ങളിലൂടെ” സാഹചര്യങ്ങൾക്കൊത്ത് ഉയർന്ന് ജീവിതത്തിൽ അൽഭുതങ്ങൾ കുറിക്കാൻ ഓരോ മലയാളിയെയും ആവേശം കൊള്ളിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് ദക്ഷിണ മേഖല മേധാവി സിജു പ്രഭാകരൻ വിസ്മയരാവിന്റെ അവതരണ വേളയിൽ പറഞ്ഞു.

സീ കേരളത്തിലൂടെ ഓരോ മലയാളിയുടെയും അഭിമാനം പ്രതിഫലിക്കുമെന്നും പ്രേക്ഷകർക്ക് കൂടുതൽ ആത്മവിശ്വാസം നേടാനും അവരവരുടെ ഭാവിരൂപികരിക്കാകാനും ജീവിതത്തിൽ അൽഭുതങ്ങൾ സൃഷ്ടിക്കാനും വഴിയൊരുക്കുമെന്നും സീ കേരളം ബിസിനസ് മേധാവി ദീപ്തി ശിവൻ പിള്ള പറഞ്ഞു.

ചുങ്കത്ത് ജ്വല്ലറി, ഫോഗ് പെർഫ്യും ബോഡി സ്‌പ്രേ, കൻസായി നെരോലാക്ക് പെയിന്റ്‌സ്, സെവൻ അപ്പ് തുടങ്ങിയവരാണ് സീ കേരളം ചാനലിന്റെ സഹകാരികൾ. അന്ന കിറ്റക്‌സ് ഗ്രൂപ്പ്, ഐടെക്‌സ് ഡാസ്ലർ ലുമിനസ് ലിക്വിഡ് മേക്ക് അപ്പ്, സന്തൂർ തുടങ്ങിയവരും പ്രത്യേക പാർട്ടണറായ ആംകോ പെയിന്റ്‌സുമാണ് സീകേരളം വിസ്മയരാവിന് കരുത്തു പകർന്നത്.

TAGS: Zee Keralam |