ബേബി ജോൺ ജന്മശതാബ്ദി ആഘോഷം സംഘടിപ്പിച്ചു

Posted on: November 4, 2018

കൊച്ചി : മുൻമന്ത്രിയും കിംഗ്‌സ് ഗ്രൂപ്പ് സ്ഥാപകനുമായ ബേബി ജോണിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് കൊച്ചിയിൽ ജന്മശതാബ്ദി ആഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ സുപ്രീം കോടതിയിലെ റിട്ടയേഡ് ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യൻ, കർണാടക മുൻ ചീഫ് സെക്രട്ടറി ഡോ. ജെ. അലക്‌സാണ്ടർ, കിംഗ്‌സ് ഗ്രൂപ്പ് ചെയർമാൻ ഷാജി ബേബിജോൺ തുടങ്ങിയവർ പ്രസംഗിച്ചു.